“യുദ്ധം ഉണ്ടാക്കേണ്ട, ചെളി ഉണ്ടാക്കുക” എന്നതായിരുന്നു ഓപ്പറേഷന്‍ പോപ്പോയ് യുടെ മുദ്രാവാക്യം. Make mud, not war. വിയറ്റ്നാമില്‍ ഗോറില്ലകളെ തളര്‍ത്തിക്കളയാന്‍ അവസാനമായി പുറത്തെടുത്ത തന്ത്രം മഴപെയ്യിക്കുക എന്നതാണ്. പഠിച്ചപണിയെല്ലാം പയറ്റിയിട്ടും ഗോറില്ലകള്‍ പിടിച്ചുനിന്നു. ഒടുവില്‍ ജയിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ട, പക്ഷെ ഗറില്ലകള്‍ രക്ഷപ്പെടരുത് എന്ന ചിന്ത കാരണം കാലാവസ്ഥയെ ഒരു ആയുധം ആക്കി ഉപയോഗിക്കുകയായിരുന്നു. യുദ്ധകാലത്തിനു മുന്‍പ് സമാധാനം ആയിരുന്ന സമയത്ത് യു.എസ്സിലെ കാലാവസ്ഥാ ഗവേഷണത്തില്‍ നടത്തിയ ഒരു പ്രൊജക്ട് ആയിരുന്നു പ്രൊജക്ട് പോപ്പോയ്. ആവശ്യം വന്നപ്പോള്‍ പ്രൊജക്ട് പോപ്പോയ് ഓപ്പറേഷന്‍ പോപ്പോയ് ആയി ഉപയോഗിക്കപ്പെട്ടു. ആരും അറിയാതെ സ്റ്റെല്‍ത്ത് വിമാനങ്ങളിലോ അല്ലെങ്കില്‍ മറ്റ് വിമാനങ്ങളിലോ പറക്കുന്ന കൂടെ സില്‍വര്‍ അയഡൈഡ് അന്തരീക്ഷത്തിലേക്ക് വിതറും. ഇത് പതുക്കെ ഇരുന്ന് മേഘങ്ങളെ സാന്ദ്രീകരിച്ച് മഴപെയ്യിക്കും. ഒരുതരം ഉല്‍പ്രേരകം പോലെ. ഇതിനെ ക്ലൌഡ് സീഡിങ്ങ് എന്ന് പറയുന്നു. ഗോറില്ലകള്‍ നോക്കുമ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കനത്ത മഴ. വിയറ്റ്നാം മണ്ണ് മഴയില്‍ കുഴഞ്ഞ് ചെളി ആയി. ലോജിസ്റ്റിക്സിന് സാധനങ്ങള്‍ കൊണ്ടുപോകാനോ യൂണിറ്റുകളെ വിന്യസിക്കാനോ പറ്റാത്ത അവസ്ഥ. ഇത് അവരുടെ കൃഷിയെയും ജനജീവിതത്തെയും ബാധിച്ചു. ശക്തമായി ചെറുത്തു നിന്നെങ്കിലും കാലാവസ്ഥ അവരെ ചതിച്ചു എന്ന് അവര്‍ കരുതി. എന്നാല്‍ ഓപ്പറേഷന്‍ പോപ്പോയ് ആണ് ഇതിന് പിന്നില്‍ എന്ന് ആരും അറിഞ്ഞില്ല. വെതര്‍ വാര്‍ഫെയറിനെപ്പറ്റി ആക്രമണ രാജ്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയ സമയം ആണ്. ഈ കാലഘട്ടത്തില്‍ തന്നെ ബ്രിട്ടീഷുകാരും യുണൈറ്റഡ് കിങ്ഡം ല്‍ സ്വതന്ത്രമായി വെതര്‍ വാര്‍ സങ്കേതങ്ങള്‍ രൂപപ്പെടുത്തി. പ്രൊജക്ട് ക്യൂമുലസ് എന്നായിരുന്നു അതിന്റെ പേര്. ലിന്‍മൌത്തില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി. ‘ഓപ്പറേഷന്‍ വിത്ത് ഡോക്ടര്‍’ എന്നായിരുന്നു അതിനെ വിളിച്ചത്. അന്‍പതുകളില്‍ വിജയകരമായി നടത്തപ്പെട്ടിരുന്ന കാലാവസ്ഥാ ആയുധങ്ങള്‍ കാലക്രമേണ കൂടുതല്‍ കൃത്യതയും ഗോപ്യതയും ആര്‍ജ്ജിച്ചു. ക്യൂബയും ഉത്തരകൊറിയയും സിറിയയും അങ്ങനെയുള്ള ചെറുത്തുനില്‍ക്കുന്ന രാജ്യങ്ങള്‍ പലതും നേരിട്ടുള്ള പോര്‍മുഖങ്ങളില്‍ പിടിച്ചുനിന്നെങ്കിലും അസ്വാഭാവികമായ വരള്‍ച്ചയും വെള്ളപ്പൊക്കങ്ങളും അവരെ മുട്ടുകുത്തിച്ചു. ക്ഷാമം അന്തിമവിജയം നേടി. കൂടുതല്‍ കൂടുതല്‍ ആക്രമണ രാജ്യങ്ങള്‍ ഈ മേഖലയില്‍ അറിഞ്ഞ് ഗവേഷണങ്ങള്‍ നടത്തി. റഷ്യയും ചൈനയും ഒക്കെ കളത്തില്‍ ഇറങ്ങി. ഇന്ത്യയും തന്നാലാവുന്ന രീതിയില്‍ ഗവേഷണങ്ങള്‍ നടത്തിത്തുടങ്ങി. പുത്തന്‍ സാങ്കേതികവിദ്യ അയണോസ്ഫിയറിനെയും ഉപയോഗപ്പെടുത്തിത്തുടങ്ങി. ഉയര്‍ന്ന ഫ്രീക്വന്‍സികള്‍ പ്രക്ഷേപണം ചെയ്ത് താപനില വ്യത്യാസപ്പെടുത്തി ഗതി മാറ്റിവിടാനും സങ്കേതങ്ങള്‍ ഉണ്ടായി. ഇത് ആക്രമണങ്ങള്‍ക്ക് കൃത്യതയും രഹസ്യ സ്വഭാവവും നല്‍കി. കാറ്റലിസ്റ്റിക് കെമിക്കലുകള്‍ പല രീതിയിലും ഒളിച്ച് അന്തരീക്ഷത്തില്‍ വിതറപ്പെട്ടു. വിമാനങ്ങളിലൂടെയും തറയിലെ തന്നെയുള്ള കള്ള ഫാക്ടറികളിലൂടെയും എല്ലാം. ഇപ്പോള്‍ ഒരു ആക്രമണം നടത്തുന്നവര്‍ ഇന്‍ഫര്‍മേഷന്‍ വാര്‍ഫേര്‍ ന്റെ സഹായത്തോടെ വെതര്‍ സ്പൂഫിങ്ങ് കൂടെ നടത്തുന്നു. ശത്രുക്കളുടെ വിവരവ്യവസ്ഥയെ സ്വാധീനിക്കുക എന്നതാണ്. തെറ്റായ ഇന്‍ഫര്‍മേഷന്‍ സ്ഥാപിക്കപ്പെടുന്നു. ശരിയായ കാരണങ്ങള്‍ മനസ്സിലാക്കാതെ കള്ളക്കഥകളില്‍ വിശ്വസിച്ച് ആളുകള്‍ മണ്ടന്മാര്‍ ആകുന്നു.
courtesy- facebook
courtesy- facebook
Leave a comment